സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നാലെ പിടിവിടാതെ വിവാദവും

chinese-artist-poses-naked

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നാലെ പിടിവിടാതെ വിവാദവും

പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടം പുറത്തെടുത്ത് നഗ്‌നനായി കൂടെ കിടന്ന മകന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വളരെയധികം വൈറലായ ചിത്രങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

പിതാവിന്റെ ശേഷിപ്പുകള്‍ ഒരു ഷീറ്റില്‍ നിരത്തി വെച്ച് അതിനോടൊപ്പമായിരുന്നു യുവാവിന്റെ ഫോട്ടോഷൂട്ട്. ഈ ചിത്രങ്ങള്‍ക്കെതിരെ ചിലര്‍ പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്. ബീജിങ്ങിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോഷൂട്ട് നടത്തിയത്.

തുടര്‍ന്ന് സിയുവാന്റെ ഭാര്യ ലിന്‍ ഷാന്‍ എടുത്ത ഫോട്ടോകള്‍ ആര്‍ട് വെബ്‌സൈറ്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോയിലും ശനിയാഴ്ച പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനായി സെമിത്തേരി കെയര്‍ ടേക്കറുടെ അനുവാദവും തേടിയിരുന്നു.

മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഫോട്ടോ ഷെയര്‍ ചെയ്തത്. തനിക്ക് വ്യക്തമായ ഓര്‍മ വയ്ക്കുന്നതിന് മുമ്പ് തന്നെ വിട്ട് പിരിഞ്ഞ അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം കിടന്നത് അത്ഭുതകരമായ അനുഭവമായിരുന്നെന്നും യഥാര്‍ത്ഥ ആര്‍ടിനെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പേടിയില്ലെന്നും അദ്ദേഹം പറയുന്നു.

അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ തീര്‍ത്തും നഗ്നനായി കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നു. തികച്ചും നഗ്നരായിട്ടാണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതും പോകുന്നതും. താന്‍ പിതാവുമായി വളരെ അടുക്കുന്നത് പോലെ തോന്നി. ഇതിലൂടെ തന്റെ വികാര വിചാരങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമായി അദ്ദേഹത്തോട് പങ്ക് വയ്ക്കാന്‍ സാധിച്ചു.

ലിവര്‍ കാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരിക്കുമ്പോള്‍ തനിക്ക് വെറും മൂന്ന് വയസ് മാത്രമായിരുന്നു. അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു” സുജി കൂട്ടിച്ചേര്‍ത്തു.

എന്നാള്‍ ചിത്രം വൈറലായതോടെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സുജിയുടെ പ്രവൃത്തി ഒരിക്കലും നീതീകരിക്കാന്‍ സാധിക്കാത്തതും പരിഹാസ്യവുമാണെന്നാണ് നിരവധി വിമര്‍ശകരുടെ വാദം.

ഏതാണ്ട് 28 മില്യണ്‍ പേരാണ് ഈ ഫോട്ടോകള്‍ കണ്ടിരിക്കുന്നത്. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് സുജിയുടെ വെയ്‌ബോ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുജിയെ വിമര്‍ശിക്കുന്നതിനും അനുകൂലിക്കുന്നതിനും നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment