ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം; എസ്പിയുടെ വാര്‍ത്താ സമ്മേളനത്തിന് തടയിടാന്‍ വിവരങ്ങള്‍ വാട്സാപ്പില്‍ ചോര്‍ത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകക്കേസില്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് എഎസ്‌ഐമാരുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
പ്രത്യേക അന്യേഷണ സംഘത്തിലെ എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം. പോള്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജാക്കാട് എസ് ഐ പിഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ഐജിയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോയും വിവരങ്ങളും വാട്‌സാപ്പിലൂടെ മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് ആരോപിച്ചാണു നടപടി.
നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയെയും, തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബോബിനെ അറസ്റ്റ് ചെയ്തശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രമെടുത്തതും ഈ ചിത്രങ്ങള്‍ പൊലീസ് വാട്‌സാപ് ഗ്രൂപ്പുകളിലും, മാധ്യമങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നല്‍കിയതുമാണു നടപടിക്കു കാരണം. ചിത്രങ്ങള്‍ പുറത്ത് പോയതില്‍ എസ്പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Leave a Reply