വിശ്വം കീഴടക്കി കൊങ്കണി മസിൽമാൻ

2019 ലെ മിസ്റ്റർ വേൾഡ് മത്സരത്തിൽ ലോകകിരീടം ചൂടിയത് കൊങ്കണിയായ കൊച്ചി വടുതല സ്വദേശി 33 വയസ്സുകാരൻ ചിത്തരേഷ് നടേശൻ; കൊങ്കണികൾക്ക് ഇടയിൽ നിന്നൊരു മസിൽമാൻ രാജ്യംകടന്ന് ഭൂഖണ്ഡങ്ങളും കടന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുന്നു. ദക്ഷിണ കൊറിയയിൽ ജെജു ദ്വീപിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിലാണ് ചിത്തരേഷ് ലോക കിരീടം ചൂടിയത്.

ലോക ടൈറ്റിലിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ്. വടുതലക്കാരനായ ചിത്തരേഷ് മുൻപ് മിസ്റ്റർ ഇന്ത്യയും, മിസ്റ്റർ ഏഷ്യയും ആയിരുന്നു. ഇത് ആദ്യമായല്ല ചിത്തരേഷ് അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയകിരീടം ചൂടുന്നത്.

കഴിഞ്ഞവർഷം ജൂണിൽ യൂറോപ്പിലെ സ്‌ളോവാനിയയിൽ നടന്ന ഇന്റർനാഷണൽ ബോഡിബിൽഡിങ് ഫിറ്റ്നസ് ഫെഡറേഷന്റെ (ഐ.ബി.എഫ്.എഫ്) മത്സരത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള മസിലന്മാരെ പിന്തള്ളിയാണ് ചിത്തരേഷ് ഇന്ത്യൻ പതാകപാറിച്ചത്.



ഴിഞ്ഞവർഷം ജൂണിൽ യൂറോപ്പിലെ സ്‌ളോവാനിയയിൽ നടന്ന ഇന്റർനാഷണൽ ബോഡിബിൽഡിങ് ഫിറ്റ്നസ് ഫെഡറേഷന്റെ (ഐ.ബി.എഫ്.എഫ്) മത്സരത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള മസിലന്മാരെ പിന്തള്ളിയാണ് ചിത്തരേഷ് ഇന്ത്യൻ പതാകപാറിച്ചത്.

ഇക്കഴിഞ്ഞ സെപ്‌തംബറിൽ ലോകത്തിലെ ഇൻഡോനേഷ്യയിൽ നടന്ന മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നും ഒരു കൊങ്കണി, ശരീര സൗന്ദര്യമത്സരത്തിൽ മിസ്‌റ്റർ ഏഷ്യ പട്ടം സ്വന്തമാക്കി. ഒരുവിധം എല്ലാ ഏഷ്യൻ രാജ്യങ്ങളും പങ്കെടുത്ത മത്സരത്തിൽ ‘ചാമ്പ്യൻ ഒഫ് ചാമ്പ്യൻസ്’ ആയി രാജകീയമായി തന്നെയായിരുന്നു ചിത്തരേഷിന്റെ വിജയം.

കൊച്ചി വടുതല സ്വദേശിയായ ചിത്തരേഷ് നടേശൻ ഈ നേട്ടത്തിലൂടെ ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെയും, കേരളത്തിന്റെയും, കൊങ്കണിയുടെയും അഭിമാനവും യശസും വാനോളം ഉയർത്തി രാജ്യത്തിന് അഭിമാനമായി തീർന്നിരിക്കുകയാണ്.

ഈ നേട്ടങ്ങളിലേക്കുള്ള ചിത്തരേഷ് ന്റെ യാത്ര സരളമായിരുന്നില്ല. 15 വർഷത്തിലധികമായി ബോഡിബിൽഡിംഗ് ആരംഭിച്ചിട്ട്. അതിന് മുമ്പ് കോളേജ് തലത്തിൽ മികച്ച ഹോക്കി താരമായിരുന്നു ചിത്തരേഷ്. കേരള യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടത്തെ ക്യാമ്പസിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയതിനു ശേഷം ട്രെയിനറായി അവസരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു.

പിന്നീട് മിസ്‌റ്റർ ഡൽഹി, മിസ്‌റ്റർ ഇന്ത്യ എന്നീ പട്ടങ്ങൾ രണ്ട് തവണ വീതം സ്വന്തമാക്കി. നേട്ടങ്ങൾ അനവധിയാണെങ്കിലും അതിലേക്ക് എത്തിപ്പെടാൻ തന്നെപ്പോലൊരാൾക്ക് സാമ്പത്തികമായ പിൻബലം വളരെ ആവശ്യമാണെന്ന് ചിത്തരേഷ് പറയുന്നു.

കൊങ്ങരപ്പള്ളി വീട്ടിൽ നടേശൻ, ഗീത (നിർമല) ദമ്പതികളുടെ മൂത്ത പുത്രൻ ആണ് ചിത്തരേഷ്. നീതു അരുൺ, സൗമ്യ സൂരജ് എന്നിവർ സഹോദരികൾ ആണ്. സഹോദരീ ഭർത്താവ് സൂരജ് കൊച്ചിയിൽ സിവിൽ പോലീസ് ഓഫീസർ ആണ്. അരുൺ വിദേശത്ത് ജോലി ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply