chithira aatta vishesham l ചിത്തിര ആട്ട വിശേഷ ചടങ്ങുകള്‍ക്കായി ശബരിമല നട തുറന്നു
ചിത്തിര ആട്ട വിശേഷ ചടങ്ങുകള്‍ക്കായി ശബരിമല നട തുറന്നുchithira aatta vishesham
Chithira Atta Visesham ചിത്തിര ആട്ട വിശേഷ ചടങ്ങുകള്‍ക്കായി ശബരിമല അയ്യപ്പന്‍റെ നട തുറന്നു. അഞ്ച് മണിയോട് കൂടി ക്ഷേത്രം മേല്‍ശാന്തിയാണ് നട തുറന്നത്. കനത്ത പോലീസ് സുരക്ഷയിലാണ് നട തുറന്നത്. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും തന്ത്രിയോടൊപ്പം സന്നിധാനത്ത് ഉണ്ടായിരുന്നു. സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
ചിത്തിര ആട്ട വിശേഷ ചടങ്ങുകള്‍ക്ക് ശേഷം നാളെ പത്ത് മണിക്ക്യ്ക്ക് നടയടയ്ക്കും. യുവതികള്‍ ആരുംതന്നെ ഇതുവരെ ശബരിമല പ്രവേശനത്തിനായി സമീപിച്ചിട്ടില്ലെന്ന് പോലീസും ജില്ലാ ഭരണകൂടവും അറിയിച്ചു. എന്നാല്‍ യുവതീ പ്രവേശനം ഉണ്ടായാല്‍ അതിനെ ചെറുക്കാനുള്ള തയ്യാറെടുപ്പുകളും ഉണ്ട്.അതേസമയം ശബരിമലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മൊബൈല്‍ ജാമറുകള്‍ ഉള്‍പ്പടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
Leave a Reply
You must be logged in to post a comment.