ചിട്ടികളില്‍ ചേരുന്നവര്‍ ജാഗ്രത പാലിക്കണം

ചിട്ടികളില്‍ ചേരുന്നവര്‍ ജാഗ്രത പാലിക്കണം

കൊച്ചി: 1982 ലെ കേന്ദ്ര ചിട്ടി നിയമപ്രകാരം മുന്‍കൂര്‍ അനുമതി ലഭിക്കാത്ത ചിട്ടികളില്‍ ആരും വരിക്കാരായി ചേരരുതെന്നും ചിട്ടികളില്‍ ചേരുന്നതിന് മുമ്പായി മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമായി അന്വേഷിച്ചു ബോധ്യപ്പെടേണ്ടതുമാണെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. 

ചിട്ടിയില്‍ ചേര്‍ന്നതിനു ശേഷം വരിക്കാര്‍ക്ക് ലഭിക്കുന്ന പാസ് ബുക്കില്‍ ചിട്ടി രജിസ്റ്റര്‍ ചെയ്തിട്ടുളള സബ് രജിസ്ട്രാര്‍ ഓഫീസിന്റെ സീല്‍ പതിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.

തങ്ങള്‍ക്ക് ലഭിച്ച ചിട്ടി പാസ്ബുക്ക് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കിയാല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള ചിട്ടിയാണോ എന്ന് ബോധ്യപ്പെടാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment