ചിയാന്‍ വിക്രമിനൊപ്പം തമിഴ് സിനിമയിൽ ചുവടുറപ്പിക്കാനൊരുങ്ങി ഷെയ്ന്
മലയാള സിനിമയിൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമ്പോഴും പ്രേക്ഷകരുടെ ഇഷ്ടതാരം ഷെയ്ന് നിഗം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ്, തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ ചിയാന്‍ വിക്രമിനൊപ്പമാണ് ഷെയ്ന് തമിഴില്‍ തുടക്കം കുറിക്കുക. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് തമിഴ് സിനിമയില്‍ താന്‍ രംഗപ്രവേശം ചെയ്യുന്ന വിവരം ഷെയ്ന് നിഗം ആദ്യമായി വെളിപ്പെടുത്തിയത്. ‘വിക്രം 58’ എന്നാണ് ഈ ചിത്രത്തിന് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് ഷെയ്ന് എത്തുന്നത് എന്നാണ് വിവരങ്ങള്‍. റഷ്യയില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുക. ഷെയ്നിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കും ഈ ചിത്രം എന്നും കരുതപ്പെടുന്നു.
അതേസമയം, നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്റെ സിനിമകളുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കാന്‍ ഉള്ള തീരുമാനം നിര്‍മാതാക്കളുടെ സംഘടന ഉപേക്ഷിക്കണമെന്ന് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടിരുന്നു. ഷെയ്നും നിര്‍മാതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും വേഗം ഒത്തുതീര്‍പ്പാക്കണം എന്നതാണ് ഡയറക്ടേഴ്സ് യൂണിയന്റെ നിലപാട്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

Leave a Reply
You must be logged in to post a comment.