ആശുപത്രികളിലെ ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് വില്‍പ്പന: ചോക്കോഡോസ് നിരോധിച്ചു

സ്‌കൂള്‍ പരിസരത്ത് ചോക്കോഡോസ് എന്ന പേരില്‍ വിറ്റിരുന്ന സിറിഞ്ചില്‍ നിറച്ച ചോക്ലേറ്റിന് നിരോധനം. കൊല്ലം ജില്ലയിലാണ് ഈ ചോക്ലേറ്റിന് നിരോധനമേര്‍പ്പെടുത്തിയത്.

ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യവും അതുവഴിയുള്ള ആരോഗ്യ ഭീഷണിയും കണക്കിലെടുത്താണ് നടപടി.

അഹമ്മദാബാദിലെ ആയുഷ് ചോക്കോയാണ് ഈ മിഠായിയുടെ വിതരണ ഏജന്‍സി. ഇത്തരത്തിലുള്ള ചോക്ലേറ്റ് സ്‌കൂള്‍ പരിസരത്ത് വിറ്റഴിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു.

ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം സംശയകരമായ സാഹചര്യത്തിലാണ് മിഠായിയുടെ വിതരണം എന്ന് തെളിയുകയും തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറാണ് ഇത് നിരോധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment