അവള്‍ എന്നെ ചതിച്ചു..പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണ്, കള്ളക്കഥ മെനയുകയായിരുന്നു; തുറന്ന്പറഞ്ഞ് റോബര്‍ട്ട്

അവള്‍ എന്നെ ചതിച്ചു..പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണ്, കള്ളക്കഥ മെനയുകയായിരുന്നു; തുറന്ന്പറഞ്ഞ് റോബര്‍ട്ട്



നടന്‍ വിജയകുമാറിന്റെ മകളും നായികയുമായ വനിത വിജയകുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നൃത്തസംവിധായകന്‍ റോബര്‍ട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബര്‍ട്ട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും റോബര്‍ട്ട് പറയുന്നു.

താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു.

എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടുവെന്നും റോബര്‍ട്ട് പറയുന്നു. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15-20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് പറയുന്നു.

മകളെ തട്ടിക്കൊണ്ടുപോയെന്ന മുന്‍ഭര്‍ത്താവിന്റെ പരാതിയില്‍ തെലങ്കാന പൊലീസ് വനിതയെ ബിഗ് ബോസിലെത്തി ചോദ്യം ചെയ്തിരുന്നു. സ്റ്റുഡിയോയിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇപ്പോള്‍ കമല്‍ഹാസന്‍ അവതാരകനായുള്ള തമിഴ് ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയാണ് വനിത വിജയകുമാര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply