ചോറ്റാനിക്കര മകം തൊഴല്‍; സുരക്ഷാക്രമീകരണം പൂര്‍ത്തിയായി

ചോറ്റാനിക്കര മകം തൊഴല്‍; സുരക്ഷാക്രമീകരണം പൂര്‍ത്തിയായി

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിള്‍ മകം തൊഴല്‍ മഹോത്സവത്തോട നുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് അറിയിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പകൽ രണ്ട് മണി മുതൽ പത്ത് വരെയാണ് ദർശനം. രണ്ട് വരികളിലായിട്ടാണ് പ്രവേശനം, ഇതിൽ ഒരു വരി സ്ത്രീകൾക്ക് ഉള്ളതായിരിക്കും.

പടിഞ്ഞാറെ നടയിലൂടെയാണ് സ്ത്രീകൾക്ക് ദർശനം. പൊതുവായി ട്ടുള്ള വരി വടക്കെ പൂരപ്പറമ്പ് വഴിയാണ്. പത്തിനും അറുപതിനു മിടക്ക് പ്രായമുള്ളവർക്കാണ് ഇക്കുറി പ്രവേശനം അനുവദിക്കുക.

ക്ഷേത്രം പരിസരം, ബസ് സ്റ്റോപ്പുകൾ, ഭക്തരുടെ ക്യൂ തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഫ്തിയിലും പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ചോറ്റാനിക്കര ക്ഷേത്രം വഴി പോകേണ്ട വാഹനങ്ങള്‍ ബൈപാസ് വഴി പോകേണ്ടതും.

ഭക്തജനങ്ങള്‍ വരുന്ന വാഹനങ്ങള്‍ ചോറ്റാനിക്കര ഗവൺമെൻറ് എച്ച് എസ് എസ് ഗ്രൌണ്ടിലും, വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍, വി.ഐ.പി വാഹനങ്ങള്‍ എന്നിവ വടക്കേ പൂരപ്പറമ്പിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

തിരവാണിയൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എം എൽ എ റോഡ് വഴി പോകേണ്ടതുമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രദർശനം നടത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*