‘തനിക്കെതിരെ പന്തെറിയാന്‍ പല ബൗളര്‍മാര്‍ക്കും ഭയമാണ്, പക്ഷെ ക്യാമറയ്ക്ക് മുന്നില്‍ ആരും അത് തുറന്ന് സമ്മതിക്കില്ല’; ക്രിസ് ഗെയ്ല്
ക്രിക്കറ്റ് ലോകത്ത് എന്നും അപകടകാരിയായ ഒരു താരം തന്നെയാണ് ക്രിസ് ഗെയ്ല്. പ്രായം മുപ്പത്തിയൊമ്പത് ആയെങ്കിലും ഇപ്പോഴും മികച്ച പ്രകടനം തന്നെയാണ് ഗെയ്ല് കാഴ്ചവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പിലും കിടിലന്‍ കളി തന്നെയാകും ഗെയ്ല് പ്രകടമാക്കുകയെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെയും പ്രതീക്ഷ.
അതുകൊണ്ട് തന്നെ വളരെ ആത്മവിശ്വാസത്തിലാണ് താരം. തനിക്കെതിരെ പന്തെറിയാന്‍ പല ബൗളര്‍മാര്‍ക്കും ഭയമെന്നാണ് ഗെയ്ല് പറയുന്നത്. ‘ബൗളര്‍മാര്‍ക്കറിയാം അവര്‍ പന്തെറിയുന്നത് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനെതിരെയാണെന്ന്.
എന്നാല്‍ അവര്‍ ആരും ആ സത്യം ക്യാമറയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിക്കാന്‍ പോകുന്നില്ല. ക്യാമറ ഓഫ് ചെയ്ത ശേഷം അവരോട് ചോദിക്കൂ, അവര്‍ പറയും നിലവില്‍ ലോകത്തെ അറ്റവും അപകടകാരിയായ ബാറ്റ്സ്മാന് ഗെയ്ലാണെന്ന്’. ക്രിസ് ഗെയ്ല് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല യുവ ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നുവെന്നും ഗെയ്ല് പറഞ്ഞു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply