മകള്‍ക്ക് എന്തുകൊണ്ട് ഇന്ത്യ എന്ന് പേര് നല്‍കി; അതിന് പിന്നിലെ കാരണം തുറന്ന്പറഞ്ഞ് അവഞ്ചേഴ്‌സ് താരം

മകള്‍ക്ക് എന്തുകൊണ്ട് ഇന്ത്യ എന്ന് പേര് നല്‍കി; അതിന് പിന്നിലെ കാരണം തുറന്ന്പറഞ്ഞ് അവഞ്ചേഴ്‌സ് താരം

ഹോളിവുഡ് താരം ക്രിസ് ഹെംസ്വേര്‍ത്ത് തന്റെ മകള്‍ക്ക് ഇന്ത്യ എന്ന് പേരിട്ടതിന് പിന്നിലുള്ള കാരണം തുറന്ന്പറയുകയാണ്. ക്രിസിന്റെയും സ്പാനിഷ് മോഡല്‍ എല്‍സ പട്ടാസ്‌കിയുടെയും മൂന്നു മക്കളില്‍ മൂത്ത മകളാണ് ഇന്ത്യ റോസ് ഹെംസ്വേര്‍ത്ത്. എന്റെ ഭാര്യ എല്‍സ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ പേര് കുഞ്ഞിന് ഇടാമെന്ന് ചിന്തിക്കുന്നത്.

എനിക്ക് ഇന്ത്യയെയും ഇവിടുത്ത ആളുകളെയും ഇഷ്ടമാണ്. ഒരിക്കല്‍ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇവിടെ വന്നപ്പോള്‍ ആയിരക്കണക്കിന് ആളുകളെയാണ് ഞാന്‍ തെരുവില്‍ കണ്ടത്. അങ്ങനെയൊരു അനുഭവം എനിക്കിതിന് മുന്‍പ് ഉണ്ടായിട്ടില്ല.

ഇവിടെ ഒരു സ്റ്റേഡിയത്തില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. സംവിധായകന്‍ കട്ട് പറയുമ്പോള്‍ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ ഞാന്‍ കേട്ടു. ആ സമയത്ത് ഞാനൊരു റോക്ക്സ്റ്റാര്‍ ആണെന്ന് തോന്നി.

അവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ വളരെ പോസിറ്റീവാണെന്ന് ക്രിസ് പറഞ്ഞു.

മെന്‍ ഇന്‍ ബ്ലാക്ക് ഫ്രാഞ്ചൈസിയുടെ മെന്‍ ഇന്‍ ബ്ലാക്ക് ഇന്റര്‍നാഷ്ണലിന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് ക്രിസ് ഇന്ത്യയില്‍ എത്തിയത്. സോണി പിക്ചേഴ്സ് എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം ഇന്ത്യയില്‍ പുറത്തിറക്കുന്നത്.

ക്രിസ് അവസാനമായി വേഷമിട്ട അവഞ്ചേഴ്സ് എന്‍ഡഗെയിം ലോകമെമ്പാടും പ്രദര്‍ശനം തുടരുകയാണ്. തോര്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെയാണ് ക്രിസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് ഇതേ കുറിച്ച തുറന്ന് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment