ചര്‍ച്ച്‌​ ആക്​ട് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാവുന്ന വിഷയം : സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​മ​ട​ക്കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ര്‍ച്ച്‌ ആ​ക്‌ട് കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്രസ​ര്‍ക്കാ​റി​ന്​ നി​ര്‍ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ച​ര്‍ച്ച്‌ ആ​ക്‌ട് നി​ല​വി​ലു​ള്ള​തി​നാ​ല്‍ കേ​ന്ദ്രനി​യ​മം ആ​വ​ശ്യ​മി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മനി​ര്‍​മാ​ണ​ത്തി​ന്​ സ​ര്‍ക്കാ​റി​നോട്​ നി​ര്‍ദേ​ശി​ക്കാ​നാ​കി​ല്ലെ​ന്ന് ജ​സ്​​റ്റി​സു​മാ​രാ​യ രോ​ഹി​ങ്ട​ണ്‍ ന​രി​മാ​ന്‍, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ച​ര്‍ച്ച്‌ ആ​ക്‌ട് ഉ​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​ത്ത​ര​മൊ​രു നി​യ​മ​മി​ല്ലെ​ന്ന് എം.​ജെ. ചെ​റി​യാ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ളനി​യ​മപ​രി​ഷ്‌​കാ​രക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​നാ​യി​രു​ന്ന ജ​സ്​​റ്റി​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​രാ​ണ് 2009ല്‍ ​ച​ര്‍ച്ച്‌ ആ​ക്ടി​ന് രൂ​പം ന​ല്‍കി​യ​തെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെട്ട​പ്പോ​ള്‍ കേ​ന്ദ്ര​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് പ​റ​ഞ്ഞ്​ സം​സ്ഥാ​നസ​ര്‍ക്കാ​ര്‍ ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply