ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരന്‍ പിടിയില്‍
ചൂര്‍ണിക്കര വ്യാജരേഖ കേസിലെ മുഖ്യപ്രതി പിടിയില്‍. കാലടി സ്വദേശി അബുവിനെയാണ് ആലുവ റൂറല്‍ പോലീസ് പിടികൂടിയത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
റവന്യൂ ഉദ്യാഗസ്ഥരുടെയും മറ്റ് ഉന്നത ഉദ്യാഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെയും സഹായം വ്യാജ രേഖ ഉണ്ടാക്കാന്‍ ലഭിച്ചുവെന്ന് അബു മൊഴി നല്‍കിയിട്ടുണ്ട്. ഈ ഉദ്യാഗസ്ഥരുടെ പേരും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതോടെ നിലവില്‍ സര്‍വീസിലുള്ള ഒന്നിലേറെ റവന്യൂ ഉദ്യാഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ചോദ്യം ചെയ്യലിനു ശേഷം അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷമായിരിക്കും റവന്യൂ ഉദ്യാഗസ്ഥരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
ആലുവ ചൂര്‍ണിക്കരയില്‍ വ്യാജ രേഖ ഉണ്ടാക്കിയ സംഭവത്തില്‍ ഒരു ഇടനിലക്കാരന്‍ മാത്രമല്ല സര്‍വീസില്‍ ഇരിക്കുന്ന ഉന്നത റവന്യൂ ഉദ്യാഗസ്ഥര്‍ക്കും പങ്കുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയതിനാല്‍ സര്‍ക്കാരിന്റെ അനുമതിയോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Leave a Reply
You must be logged in to post a comment.