സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

സിനിമ ടിക്കറ്റുകളില്‍ ചരക്കുസേവന നികുതിക്ക്(ജിഎസ്ടി) പുറമെ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെപ്തംബര്‍ ഒന്നിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവാണ് സ്റ്റേ ചെയ്തത്.

വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്. ഉത്തരവിനെതിരെ തിയറ്റര്‍ ഉടമകളും സിനിമാ പ്രേക്ഷക കൂട്ടായ്മയും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് സ്റ്റ് ചെയ്തത്.

നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് പ്രകാരം 100രൂപയ്ക്ക് താഴെയുളള ടിക്കറ്റിന് അഞ്ച് ശതമാനവും 100രൂപയ്ക്ക് മുകളിലുളള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി ഏര്‍പ്പെടുത്തേണ്ടത്. ഉത്തരവ് നടപ്പായാല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ച് മുതല്‍ 10രൂപ വരെ വര്‍ധനവുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment