സിട്രോണ്‍ സി5 എയര്‍ക്രോസ് എസ് യു വി തിരുവള്ളൂര്‍ പ്ലാന്‍റില്‍ നിര്‍മിച്ചു

സിട്രോണ്‍ സി5 എയര്‍ക്രോസ് എസ് യു വി തിരുവള്ളൂര്‍ പ്ലാന്‍റില്‍ നിര്‍മിച്ചു

ഇന്ത്യയില്‍ വ്യാവസായികാടിസ്ഥാന ത്തില്‍ ഉല്‍പാദനം ആരംഭിച്ച സിട്രോണ്‍ തമിഴ്നാട്ടിലെ തിരുവ ള്ളൂരിലെ പ്ലാന്‍റില്‍ നിന്ന് ആദ്യ എസ് യു വി ആയ സിട്രോണ്‍ സി5 എയര്‍ക്രോസ് നിര്‍മിച്ചു.

ഈ ഫ്ളാഗ്ഷിപ്പ് എസ് യു വി ഇന്ത്യന്‍ ഉപഭോക്താക്കള്‍ ക്കായുള്ള ആദ്യ സിട്രോണ്‍ ബ്രാന്‍ഡ് വാഹനമാണ്. ഈ ത്രൈമാസം തന്നെ ഇത് ഉപഭോക്താ ക്കള്‍ക്കായി പുറത്തിറക്കും.

ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് പുതിയ സിട്രോണ്‍ സി 5 എസ് യുവി ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്.

തങ്ങളുടെ ബ്രാന്‍ഡ് ഇന്ത്യയ്ക്കു വേണ്ടി പുറത്തിറക്കുന്ന വ്യത്യസ്തമായ നിരവധി വാഹന ങ്ങളില്‍ ആദ്യത്തേതായിരിക്കും സിട്രോണ്‍ സി5 എയര്‍ക്രോസ് എസ് യു വി എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റെല്ലാന്‍റിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും പിസിഎ ഓട്ടോമോബൈല്‍ ഇന്ത്യ ചെയര്‍മാനുമായ ഇമ്മാനുവല്‍ ഡെലെ പറഞ്ഞു.

മഹാമാരി മൂലമുള്ള വെല്ലുവിളി കള്‍ക്കിടയിലും ഈ നാഴിക ക്കല്ല് പിന്നിടാന്‍ അര്‍പണ ബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*