പോലീസുകാരന്‍ പീഡന കേസിനോടുവില്‍ പരാതിക്കാരിയെ തന്നെ കല്യാണം കഴിച്ചു



a

പോലീസുകാരന്‍ പീഡന കേസിനോടുവില്‍ പരാതിക്കാരിയെ തന്നെ കല്യാണം കഴിച്ചു

പൊലീസുകാരനെതിരെ പീഡന കേസ് നല്‍കിയ യുവതിയെതന്നെ ഒളിച്ചോട്ട നാടകത്തിനൊടു വില്‍ പോലീസുകാരന്‍ തന്നെ കല്യാണം കഴിച്ചു.

കഴിഞ്ഞ ആഴ്ചയാണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ പോലീസു കാരന്‍ അരുണ്‍ ദേവിനെതിരെ റാന്നി സ്വദേശിനി പോലീസ് മേധാവിക്ക് പീഡന പരാതി നല്‍കിയത്.

വിവാഹം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിക്കു കയും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതിയില്‍ ആരോ പിച്ചത്.

പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയാ യിരുന്നു. ഒളിവില്‍ പോയതിന് പിന്നാലെ ഇയാളെ സസ്പെന്ഡ് ചെയ്തിരുന്നു.

പരാതിയില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച പരാതിക്കാ രിയും പോലീസുകാരനും ചെറിയ ചടങ്ങായി വിവാഹം നടത്തിയത്.

ഇതിനു പിന്നാലെ പരാതിക്കാരി പോലീസ് സ്റ്റേഷനിലെത്തി പരാതി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍ നടപടികള്‍ തുടങ്ങിയ തിനാല്‍ കോടതിയെ സമീപിക്കണമെന്ന് പോലീസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*