കോണ്‍ഗ്രസ് എം എല്‍ എ മാര്‍ തമ്മില്‍ കയ്യാങ്കളി; തലയ്ക്കടിയേറ്റ എം എല്‍ എ ചികിത്സയില്‍
കോണ്‍ഗ്രസ് എം എല്‍ എ മാര്‍ തമ്മില്‍ കയ്യാങ്കളി; തലയ്ക്കടിയേറ്റ എം എല്‍ എ ചികിത്സയില്‍
കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ കോണ്‍ഗ്രസിലെ രണ്ട് എം എല്‍ എ മാര്‍ തമ്മില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയും. എം എല്‍ എ മാരായ ജെ എൻ ഗണേഷ്, ആനന്ദ് സിംഗും തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.
ബിഡദിയിലെ റിസോർട്ടിൽ കഴിയുന്ന എം എല്‍ എ മാര്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടിയത്. തര്‍ക്കത്തിനിടെ എം എല്‍ എ ജെ എന്‍ ഗണേഷ് കുപ്പിയെടുത്ത് ആനന്ദ് സിംഗിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.
ബി ജെ പി യുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ആനന്ദ് സിംഗ് ബെംഗളുരുവില്‍ ചികിത്സ തേടി. അതേസമയം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന വാദവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.
Also Read >> കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം. ബസിന്‍റെ ചക്രങ്ങള്‍ യുവതിയുടെ തലയിലൂടെ കയറിയിറങ്ങി. കരമന ആണ്ടിയിറക്കത്ത് വെച്ചായിരുന്നു അപകടം.
ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂളിന് സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായിരുന്ന ധന്യയെ എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.
സംഭവ സ്ഥലത്ത് വെച്ച് തന്നെ ധന്യ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വിനോദ് ദൂരെ തെറിച്ചു വീണത് കാരണം ബസിനടിയില്‍ പെട്ടില്ല. ധന്യ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Leave a Reply