ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കയറാന്‍ ശ്രമിക്കവെ ക്ലീനര്‍ അതേ ബസിന്റെ ടയറിനിടയില്‍ പെട്ട് മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കയറാന്‍ ശ്രമിക്കവെ ക്ലീനര്‍ അതേ ബസിന്റെ ടയറിനിടയില്‍ പെട്ട് മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കയറാന്‍ ശ്രമിക്കവെ ക്ലീനര്‍ അതേ ബസിന്റെ ടയറിനിടയില്‍ പെട്ട് മരിച്ചു. മാറാട് സ്വദേശി അന്‍ഷാദ് (22)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

കോഴിക്കോട് ബേപ്പുര്‍ ഹാര്‍ബര്‍ റോഡിലാണ് അപകടം ഉണ്ടായത്. റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ നേര്‍ച്ചയിട്ട് ബസ്സിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേയാണ് ദാരുണമായ അപകടമുണ്ടായത്.

കോഴിക്കോട്-ബേപ്പൂര്‍ റൂട്ടിലെ ബാബ ബസിലെ ക്ലീനറായിരുന്നു അന്‍ഷാദ്. സ്ഥിരമായി സെവന്‍ ഡേയ്സ് എന്ന ബസിലാണ് ജോലി ചെയ്തുവന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply