ശുചീകരണ തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ ചൂലുകൊണ്ട് അടിച്ചുകൊന്നു

ശുചീകരണ തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ ചൂലുകൊണ്ട് അടിച്ചുകൊന്നു

ദില്ലിയില്‍ മധ്യവയസ്‌കനായ ശുചീകരണ തൊഴിലാളിയെ ചൂലുകൊണ്ട് അടിച്ചുകൊന്നു. ഇരിക്കാന്‍ സ്ഥലം നല്‍കാത്തതിന്റെ പേരിലാണ് വടക്കന്‍ ദില്ലിയില്‍ അമ്പതുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

അശോക് വിഹാറിന് സമീപമുള്ള ചായക്കടയ്ക്ക് പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ സഞ്ജയ് കുമറിനോട് സഹപ്രവര്‍ത്തകനായ ബണ്ടി നീങ്ങി ഇരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ കുമാര്‍ അതിന് വഴങ്ങിയില്ല.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സഞ്ജയ് കുമാറിന്റെ കൈയ്യില്‍ കരുതിയ ചൂലുപയോഗിച്ച് പ്രതി ഇയാളെ അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സഞ്ജയ് കുമാറാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഞ്ഞപ്പിത്തം ഉള്‍പ്പെടെ നിരവധി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ള സഞ്ജയ് കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply