വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍

വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍

ജനപ്രിയ കാറായ മാരുതി വാഗണ്‍ആറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍ . പുതിയ മോഡലിനെ വാഗണ്‍ആര്‍ S-CNG എന്നാണ് മാരുതി വിശേഷിപ്പിക്കുന്നത്.

നിലവിൽ രണ്ടു വകഭേദങ്ങള്‍ മാത്രമെ വാഗണ്‍ആര്‍ സിഎന്‍ജി പതിപ്പിലുള്ളൂ. 4.84 ലക്ഷം രൂപയ്ക്ക് പ്രാരംഭ വാഗണ്‍ആര്‍ LXi വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കും. 4.89 ലക്ഷം രൂപയാണ് വാഗണ്‍ആര്‍ LXi (O) മോഡലിന് വില.
മാരുതി വാഗണ്‍ആര്‍ S-CNG ഇന്ത്യയില്‍, വില 4.84 ലക്ഷം രൂപ മുതല്‍ ലഭ്യമാകും.

1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റാണ് വാഗണ്‍ആര്‍ സിഎന്‍ജിയിൽ . 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുണ്ട്. അതേസമയം സിഎന്‍ജി കിറ്റ് ഘടിപ്പിച്ച പശ്ചാത്തലത്തില്‍ 58 bhp കരുത്തും 78 Nm torque -മാണ് വാഗണ്‍ആര്‍ S-CNG മോഡലുകള്‍ കുറിക്കുക.

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. സാധാരണ മോഡലില്‍ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണെങ്കിലും സിഎന്‍ജി പതിപ്പില്‍ ഓട്ടോമാറ്റിക്ക് യൂണിറ്റില്ല. മൈലേജ് 33.54 km/kg. സിഎന്‍ജി ശ്രേണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*