തീരദേശത്ത് 35 വീടുകൾക്ക് അനുമതി; ലഭിച്ചത് 52 അപേക്ഷകൾ

തീരദേശത്ത് 35 വീടുകൾക്ക് അനുമതി; ലഭിച്ചത് 52 അപേക്ഷകൾ

കാക്കനാട്: തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമർപ്പിച്ച കെട്ടിട നിർമ്മാണത്തിനുള്ള 35 അപേക്ഷകൾക്ക് അനുമതി നൽകി. ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ അധ്യക്ഷനായ സമിതിയാണ് അപേക്ഷകൾ പരിഗണിച്ച് അനുമതി നൽകിയത്.

ആകെ 52 അപേക്ഷകളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ അനുമതിക്കായി തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാ കമ്മിറ്റിക്ക് സമർപ്പിച്ചത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തീരദേശ നിയമ പ്രകാരമാണ് അനുമതി നൽകിയിരിക്കുന്നത്.

ലഭിച്ച അപേക്ഷകളിൽ 35 എണ്ണത്തിന് തീരദേശ പരിപാലന കമ്മിറ്റി പരിശോധിച്ച് ക്ലിയറൻസ് നൽകി. 14 അപേക്ഷകൾ ആവശ്യമായ അധിക വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പുനർ സമർപ്പണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.

2 അപേക്ഷകൾ കമ്മിറ്റി പരിശോധിച്ച് തള്ളുകയും ചെയ്തു. ഒരു അപേക്ഷ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നേരിട്ട് കെ സി ഇസ്ഡ് എം എ യ്ക്ക് നേരിട്ട് അയക്കാൻ നിർദേശം നൽകി.

24 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് തീരദേശ പരിപാലന നിയമത്തിൻറെ പരിധിയിൽ വരുന്നത്. ഇതിൽ കൊച്ചിൻ കോർപ്പറേഷനും മരട്, തൃപ്പൂണിത്തറ, വടക്കൻപറവൂർ നഗരസഭകളും 20 പഞ്ചായത്തുകളും ഉൾപ്പെടുന്നു.

ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ എണ്ണം, ഏഴിക്കര – 7, ചിറ്റാറ്റുകര – 11, ചെല്ലാനം – 7, ചേന്ദമംഗലം – 6 കോട്ടുവള്ളി – 4 കുമ്പളങ്ങി – 1, നായരമ്പലം – 1, കുഴുപ്പിള്ളി – 1, കടമക്കുടി – 2, ഞാറക്കൽ – 6, വടക്കേക്കര – 6.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ സീനിയർ ടൗൺ പ്ലാനിങ് ഓഫീസർ പി ആർ ഉഷാകുമാരി, കുടുംബി സഭ സെക്രട്ടറി എം എൻ രവികുമാർ, ഡെപ്യൂട്ടി ടൗൺ പ്ലാനർ ജിനു മോൾ വർഗീസ്, അസിസ്റ്റൻറ് ടൗൺ പ്ലാനർ ഗ്ലാഡിസ് വില്യംസ്, പ്രാദേശിക സമൂഹ പ്രതിനിധികളായ കെ ജെ ലീനസ്, അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply