കൊച്ചിയില്‍ നാവികസേനാ ജീവനക്കാരന്‍ ഓടിച്ച കാറിടിച്ച്‌ രണ്ട്‌ വനിതാ പൊലീസുകാര്‍ക്ക്‌ പരിക്ക്‌

കൊച്ചി : റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ രണ്ട്‌ വനിതാ പൊലീസുകാരെ നാവികസേനാ ജീവനക്കാരന്‍ ഓടിച്ച കാറിടിച്ച്‌ തെറിപ്പിച്ചു. എറണാകുളം പിങ്ക്‌ പെട്രോള്‍ യൂണിറ്റിലെ സീനിയര്‍ സിപിഒമാരായ ഹേമചന്ദ്ര, എലിസബത്ത് ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തലയ്‌ക്ക് പരിക്കേറ്റ ഹേമചന്ദ്ര സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നിസാര പരിക്കേറ്റ എലിസബത്ത് പ്രഥമ ശുശ്രുക്ഷയ്‌ക്ക്‌ ശേഷം ആശുപത്രി വിട്ടു. ഞായറാഴ്‌ച രാവിലെ 11.30ന്‌ മറൈന്‍ഡ്രൈവില്‍ എആര്‍ ക്യാമ്പിന് സമീപമാണ്‌ അപകടം.

വാഹനത്തില്‍ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക്‌ വീണ ഹേമചന്ദ്ര പിന്നീട്‌ റോഡില്‍ തലയിടിച്ച്‌ വീണു. തലയ്‌ക്കുള്ളില്‍ രക്തം കട്ടപിടിക്കുകയും മൂന്ന് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. നാവികസേന ജീവനക്കാരന്‍ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അമിതവേഗതയില്‍ വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ്‌ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*