കടക്കെണിയില്‍ നിന്നും കരകയറാന്‍ സ്വര്‍ണ്ണം വില്‍ക്കാനോരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
കടക്കെണിയില്‍ നിന്നും കരകയറാന്‍ സ്വര്‍ണ്ണം വില്‍ക്കാനോരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
കൊച്ചി: കടത്തില്‍ മുങ്ങി നട്ടം തിരിയുന്ന കൊച്ചിന്‍ ദേവസ്വംബോര്‍ഡ് കടക്കെണി മറികടക്കാന്‍ സ്വര്‍ണ്ണം വില്‍ക്കുന്നു. 18 കോടിയുടെ സ്വര്‍ണ്ണം വില്‍ക്കാന്‍ ഉള്ള നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വരുമാന നഷ്ട്ടം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കൊച്ചിന്‍ ദേവസ്വംബോര്‍ഡ്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വര്‍ണ്ണം വില്‍ക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ കൈവശം 50 കിലോഗ്രാം സ്വര്‍ണ്ണമാണ് ഉള്ളത്. എന്നാല്‍ ഇത് പെന്‍ഷന്‍ നല്‍കാനുള്ള സ്ഥിര നിക്ഷേപമാകാക്കി മാറ്റും.
അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണ്ണം വില്‍ക്കാനുള്ള തീരുമാനത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി കൂടി ലഭിച്ചെങ്കിലെ സ്വര്‍ണ്ണം വില്‍പ്പന സാധ്യമാവുകയുള്ളു.
Leave a Reply
You must be logged in to post a comment.