പ്രഥമ കൊച്ചിന്‍ സാഹിത്യ പുരസ്ക്കാരം ഡോ സിഗ്മ സതീഷിന്

പ്രഥമ കൊച്ചിന്‍ സാഹിത്യ പുരസ്ക്കാരം ഡോ സിഗ്മ സതീഷിന്

കൊച്ചിന്‍ ലിറ്റററി ഫെസ്റ്റിവലിന്റെ പ്രഥമ പുരസ്ക്കാരം ഡോ സിഗ്മ സതീഷിന്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

40 ഓളം കവിതകള്‍ ഉള്‍പ്പെടുത്തിയ സിഗ്മയുടെ സെര്‍പെന്‍റൈന്‍ ബ്ലൂസ് എന്ന കവിതാസമാഹാരമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. കൊച്ചിയില്‍ നടന്ന സാഹിത്യോത്സവത്തില്‍ വെച്ച് സാഹിത്യകാരനും നോവലിസ്റ്റുമായ സേതുവില്‍ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.

സ്ത്രീപക്ഷ കവിതകളാണ് സിഗ്മയുടെ പ്രത്യേകത. സ്ത്രീകളെ സൂര്യനായും, ചന്ദ്രനായും നക്ഷത്രങ്ങളായും കവയത്രി കാണുന്നു. അവളുടെ വിജയം മാത്രമാണ് അവരുടെ വരികളിലെ ലക്ഷ്യം.

സ്ത്രീയെ അറിയുക, അവളുടെ ജ്ഞാനത്തെ, അവളുടെ കഴിവിനെ, ..തുടങ്ങി ഓരോ വരികളിലും ഓരോ വാക്കുകളിലും സ്ത്രീത്വം മുന്‍നിര്‍ത്തിയുള്ള രചനകളാണ് സിഗ്മയുടെ കവിതകള്‍. സര്‍പന്റൈന്‍ ബ്ലൂസ് വായനക്കാരനെ ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയിലേക്ക് അറിയാതെ എത്തിക്കും.

നിരവധി ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളില്‍ സിഗ്മയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരിയും കവയത്രിയുമായ സിഗ്മ സതീഷ്‌ തിരുവനന്തപുരം നീറമൺകര എന്‍ എസ് എസ് കോളേജിലെ ഇംഗ്ലീഷ് അസിസ്റ്റന്റ്‌ പ്രൊഫസറാണ്.

സ്വദേശത്തും വിദേശത്തും കഴിഞ്ഞ പതിമൂന്നു വർഷമായി അധ്യാപികയായി പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായും പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചു വരുന്നു.

“സമ്മർ ഡ്രീംസ്”, “ഫെമിനിൻ ബ്ലൂസ്”, “സെർവിന്റൈൻ ബ്ലൂസ്” എന്നീ മൂന്നു കവിത പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. “ഞങ്ങളുടെ ലൗവിൾ എർത്ത്” എന്ന പേരിൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകകരിച്ചിട്ടുണ്ട്.

ജാപ്പനീസ് കവി താരോ ഐസുവുമായി ചേര്‍ന്ന് ‘ഔര്‍ ലവ്ലി എര്‍ത്ത്’ എന്ന പുസ്തകവും, തെലുങ്ക് എഴുത്തുകാരനുമായി ചേര്‍ന്ന് ‘ പോയെട്രി ഓഫ് സൗത്ത് ഏഷ്യ’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ല്‍ മിരാബായ് സാഹിത്യ അവാർഡും 2018 ൽ കൊച്ചി സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply