കൊക്കോ റോസ് ഓയിലിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചു

കൊക്കോ റോസ് ഓയിലിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചു

കാക്കനാട്: പട്ടിമറ്റത്തെ പാൻ ബിസ് കോർപ്പറേഷൻ എന്ന സ്ഥാപനം  80% പാമോലിനും 20% വെളിച്ചെണ്ണയും കലർത്തി വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിലിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണർ അറിയിച്ചു. 

നിയമത്തിൽ നിഷ്കർഷിക്കുന്ന പ്രകാരം കൃത്യമായ ലേബൽ വിവരങ്ങളോടുകൂടി ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ എന്ന് അഞ്ച് മില്ലീമീറ്റർ വലിപ്പത്തിൽ ലേബൽ ചെയ്തു മാത്രമേ രണ്ടു തരം എണ്ണയുടെ മിശ്രിതം വിൽപ്പന നടത്താവൂ. 

എന്നാൽ  ശുദ്ധമായ വെളിച്ചെണ്ണ എന്ന്  ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ലേബൽ ചെയ്താണ് കൊക്കോറോസ്   ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ വിൽപ്പന നടത്തിയിരുന്നത്.  വെളിച്ചെണ്ണയുടെ വില തന്നെയാണ് ഈടാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*