ബ്ലാക്ക് കോഫി ശീലമാക്കൂ.. ഗുണങ്ങള്‍ അറിയണ്ടേ..?

ബ്ലാക്ക് കോഫി ശീലമാക്കൂ.. ഗുണങ്ങള്‍ അറിയണ്ടേ..?

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബ്ലാക്ക് കോഫി. ആന്റി ഓക്‌സിഡന്‍സ് ധാരാളം അടങ്ങിയ ബ്ലാക്ക് കോഫിയുടെ ഗുണങ്ങളെന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓര്‍മ്മ ശക്തിയ്ക്ക് വളരെ നല്ലതാണ് ബ്ലാക്ക് കോഫി.

ദിവസവും കോഫി കുടിച്ചാല്‍ അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം ഉണ്ടാവില്ല എന്നും പഠനം വ്യക്തമാക്കുന്നു. യുകെയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത 65ശതമാനം കുറവായിരിക്കും.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍, കഫീന്‍ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. അത് കൂടാതെ നാഡീവ്യൂഹത്തിന് ഉണ്ടാകുന്ന മറ്റ് രോഗങ്ങളുടെ സാധ്യതയും ഇത് കുറയ്ക്കും.

കരള്‍ ക്യാന്‍സറിനെ തടയാന്‍ ബ്ലാക്ക് കോഫി കുടിക്കുന്നത് നല്ലതാണ്. ദിവസവും നാലോ അതില്‍ കൂടുതലോ കാപ്പി കുടിക്കുന്നവര്‍ക്ക് കരള്‍ രോഗം വരാനുള്ള സാധ്യത 80ശതമാനം കുറവായിരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ക്യാന്‍സര്‍, സ്‌ട്രോക്ക്, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു. ശരീര ഭാരം കുറയ്ക്കാനും കോഫി നല്ലതാണ്.

കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന പദാര്‍ത്ഥം ആയൂസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. സ്‌പെയിനിലെ നവേര ആശുപത്രി ഗവേഷകനായ അഡീല നവേരയുടെ നേതൃത്വത്തിലാണ് ഇത് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply