ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ആവശ്യമെന്ന് കണ്ണൂർ കലക്ടർ

ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ആവശ്യമെന്ന് കണ്ണൂർ കലക്ടർ

കണ്ണൂര്‍: കേരളത്തിൽ കനത്തമഴ ദുരിതം വിതച്ച് പെയ്യുകയാണ്. നിരവധിപ്പേരാണ് പലയിടങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. നിരവധിയാളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പക്ഷേ പലക്യാമ്പുകളിലും അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. കണ്ണൂരില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് അത്യാവശ്യമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് കണ്ണൂര്‍ ജില്ലാകലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാധനങ്ങള്‍ കളക്ടറേറ്റിലേക്കാണ് സാധനങ്ങളെത്തിക്കേണ്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജില്ലാ ഭരണകൂടത്തിന് ഒരു കൈത്താങ്ങാകാൻ നിങ്ങൾക്കും ആവും. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാമഗ്രികൾ കളക്ടറേറ്റിലേക്ക് എത്തിയ്ക്കുക ‘
ആവശ്യമായ സാധനങ്ങൾ
അടിവസ്ത്രങ്ങൾ
പുതപ്പ്
നൈറ്റി
ബ്രെഡ്
ബിസ്കറ്റ്
സാനിറ്ററി നാപ്കിൻ

മുതലായവ
അനവധി പേർ ഇതിനോടകം ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.
ഈ ദുരന്തം നമുക്ക് അതിജീവിക്കാം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Collection Centre: Collectorate, KANNUR Kerala 670002
Phone: 04972700645
SAJIKUMAR SL Dy.Collector (LA) 8547616030
RIMNA 9400051410

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment