കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ് മന്ത് പുരസ്‌ക്കാരം സോണിയക്ക്

കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ് മന്ത് പുരസ്‌ക്കാരം സോണിയക്ക്

കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ് മന്ത് പുരസ്‌കാരം കലക്ടറേറ്റിലെ തപാല്‍ വിഭാഗത്തിലെ ടൈപ്പിസ്റ്റ് സോണിയ ചന്ദ്രശേഖറിന്. ജില്ലാ കളക്ടര്‍ എസ്. സുഹാസാണ് വിജയിയുടെ പേര് പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ നിന്ന് ആറു മാസം മുന്‍പാണ് സോണിയ കളക്ടറേറ്റിലേക്ക് എത്തിയത്.

പൊതുജനങ്ങള്‍ക്കു മികച്ച സേവനം നല്‍കാനും കലക്ടറേറ്റിന്റെ കാര്യക്ഷമത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് എംപ്ലോയി ഓഫ് ദ മന്ത് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കളക്ടറേറ്റിലെ അന്വേഷണ കൗണ്ടറില്‍ പുരസ്‌ക്കാരപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം രേഖപ്പെടുത്തി പെട്ടിയിലിടാം. എല്ലാമാസവും പെട്ടി തുറന്ന്, ജനങ്ങളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment