സൈനികര്‍ക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാറ്റി
സൈനികര്‍ക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാറ്റി
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേനയ്ക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാറ്റി. അധ്യാപിക പ്രാപി ബാനര്‍ജിക്കെതിരെയാണ് നടപടി.
അതേസമയം ഇതേ പോസ്റ്റില്‍ തന്നെ ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്യുന്നുണ്ട്. സിറ്റി അക്കാഡമിയിലെ ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപികയെയാണ് ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റിയത്.
സാധാരണ ജനങ്ങള്‍ക്ക് സൈനികരില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു എന്ന തരത്തിലാണ് സൈനികരെ കുറ്റപ്പെടുത്തി പോസ്റ്റില്‍ പറയുന്നത്. സൈനികരെ കുറ്റപ്പെടുത്തി പോസ്റ്റിട്ടതിന് പിന്നാലെ നിരവധി ഭീഷണികളാണ് തനിക്കു വരുന്നതെന്നും പ്രാപി ബാനര്‍ജി പറയുന്നു.
ഇതിനെതിരെ ആസാം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. തനിക്കു എന്തെങ്കിലും സംഭവിച്ചാല്‍ പോലീസ് ആയിരിക്കും ഉത്തരവാദിയെന്ന് ഇവര്‍ സൂചിപ്പിച്ചു.
Leave a Reply
You must be logged in to post a comment.