ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയ ബാറ്റയ്ക്ക് 9000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയ ബാറ്റയ്ക്ക് 9000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ഉപഭോക്താവില്‍ നിന്നും ക്യാരിബാഗിന് പണം ഈടാക്കിയ കേസില്‍ ബാറ്റയ്ക്ക് 9000 രൂപ പിഴ വിധിച്ച് കോടതി. കടയിലെത്തി ഷൂ വാങ്ങിയ ഉപഭോക്താവിന് കമ്പനിയുടെ പേരുള്ള ക്യാരിബാഗ് നല്‍കിയതിന് പണം ഈടാക്കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി.

ക്യാരിബാഗിന്റെ വിലയായ മൂന്ന് രൂപയും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് 3000 രൂപയും കേസ് നടത്തിപ്പിന് ചെലവായ ഇനത്തില്‍ 1000 രൂപയും ബാറ്റ നല്‍കണം. ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫോറത്തിലേക്ക് 5000 രൂപ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

ബാറ്റയ്‌ക്കെതിരെ ഛണ്ഡീഗഡുകാരനായ ദിനേഷ് പ്രസാദാണ് കോടതിയെ സമീപിച്ചത്. ഷോറൂമില്‍ നിന്ന് ഷൂ വാങ്ങിയപ്പോള്‍ തന്നോട് ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപ ഈടാക്കിയെന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment