ഇത് ഇന്ത്യ ആണെടാ… പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
ഇത് ഇന്ത്യ ആണെടാ…പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്കില്‍ ഭാരതിയരുടെയും പ്രത്യേകിച്ച് മലയാളികളുടെ പൊങ്കാല.
വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും, ഈ ക്രൂര കൃത്യത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും തുടങ്ങി ശക്തമായ വാക്കുകള്‍ കൊണ്ട് മലയാളികളും ഭാരതീയരും ഇമ്രാന്‍റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് കമന്റ് കൊണ്ട് നിറയുകയാണ്.
ഇതില്‍ പലരും സങ്കടവും അമര്‍ഷവും അടക്കാനാവാതെ പരുഷമായിത്തന്നെ പ്രതികരിക്കുന്നുണ്ട്. അനുനിമിഷം ഭാരതീയരുടെ കമ്മന്റ് കൊണ്ട് നിറയുകയാണ്. അതേസമയം പുല്‍വാമ ആക്രമണത്തില്‍ ഏഴു പേരെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരുന്നു.
വികാരഭരിതമായി ബദ്ഗാം സൈനിക ക്യാംപ്; കൊല്ലപ്പെട്ട സൈനികരുടെ ശവമഞ്ചം ചുമന്ന് രാജ്‌നാഥ് സിംഗ്
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കണ്ണീരോര്‍മ്മയുമായി ധീരജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ബദ്ഗാം സൈനിക ക്യാമ്പില്‍ എത്തിയ രാജ്‌നാഥ് സിംഗും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗും മറ്റ് സൈനികര്‍ക്കൊപ്പം ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ ശവമഞ്ചം ചുമക്കാന്‍ ഒപ്പം ചേര്‍ന്നു.
കേന്ദ്ര മന്ത്രി അടക്കമുളളവര്‍ വീരജവാന്മാരുടെ മൃതശരീരങ്ങളില്‍ പുഷ്പചക്രം ചമര്‍പ്പിച്ചപ്പോള്‍ വീര്‍ ജവാന്‍ അമര്‍ രഹേ എന്നുളള ഉറക്കെയുളള മുദ്രാവാക്യം വിളികള്‍ സൈനികര്‍ മുഴക്കി. സഹപ്രവര്‍ത്തകര്‍ക്ക് അന്തിമാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ പലരും കണ്ണീരണിഞ്ഞു.
പുല്‍വാമയില്‍ നിന്നും ബദ്ഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്.
പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീര്‍ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാന്‍ കൂടിയത്.
Leave a Reply