വാഹന പരിശോധനക്കിടെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിച്ച് വന്ന എസ്‌ഐയെ പരസ്യമായി ശകാരിച്ച് കമ്മീഷണര്‍

വാഹന പരിശോധനക്കിടെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിച്ച് വന്ന എസ്‌ഐയെ പരസ്യമായി ശകാരിച്ച് കമ്മീഷണര്‍

ചെന്നൈ: ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച എസ്‌ഐയെ പരസ്യമായി ശകാരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് വരുകയായിരുന്ന എസ്‌ഐയെ കമ്മീഷണര്‍ പിടികൂടുകയും ശകാരിക്കുകയും ചെയ്തത്.

ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം. ഇന്‍സ്‌പെക്ടറെ തടഞ്ഞു നിര്‍ത്തി അസിസ്റ്റന്റ് കമ്മീഷ്ണര്‍ പരസ്യമായി ശകാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഹെല്‍മറ്റില്ലാതെ യൂണിഫോം ധരിച്ച് വാഹനമോടിച്ചെത്തിയ ഇന്‍സ്‌പെക്ടറോട് കടുത്തഭാഷയിലാണ് കമ്മീഷണര്‍ പ്രതികരിക്കുന്നത്.

താനൊക്കെ ഒരു പൊലീസാണോ എന്നൊക്ക വീഡിയോയില്‍ പറയുന്നത് കേള്‍ക്കാവുന്നതാണ്. എന്തായാലും ഹെല്‍മറ്റ് വേട്ട നടത്തുന്ന ഉദ്യോഗസ്ഥര്‍ മാതൃകയാവേണ്ടതിന് പകരം ഇങ്ങനെ കാണിച്ചാല്‍ പിന്നെ ജനങ്ങളെ പഴിച്ചിട്ടെന്ത് കാര്യം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*