അസമില്‍ വര്‍ഗീയ ലഹള: നിരോധനാജ്ഞ പ്രഖ്യാപിച്ചു

അസമിലെ ഹൈലാകണ്ഡിയില്‍ വര്‍ഗീയ ലഹളയെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അക്രമങ്ങളില്‍ മൂന്ന് പൊലീസുകാരടക്കം 15 പേര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും പരസ്പരം കല്ലെറിയുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളും തകര്‍ത്തു.

സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തിരുന്നു. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment