സാങ്കേതിക പരിശോധനയ്ക്കായി ജീപ്പ് കോംപസുകൾ തിരികെ വിളിക്കുന്നു
സാങ്കേതിക പരിശോധനക്കായി കോംപസ് എസ്യുവികളെ തിരികെ വിളിയ്ക്കുന്നതായി റി്പ്പോർട്ട്. 2017 ഡിസംബർ 18നും 2018 നവംബർ 30 നും ഇടയിൽ നിർമ്മിയ്ച്ച 11,002 കോംപസ് ഡീസൽ മോഡൽ എസ്യുവികളെയാണ് തിരികെ വിളിയ്ക്കുക.
ഡീസൽ മോഡലുകളിൽ എമിഷൻ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് തിരികെ വിളിക്കൽ നടപടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രശ്നം തികച്ചും സൗജന്യമായാണ് പരിഹരിയ്ച്ച് നൽകുക. എമിഷൻ പ്രശനം പരിസ്ഥിതിയ്ക്ക് ആശങ്ക ഉയർത്തുന്നതല്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
പുത്തൻ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഉപയോഗിച്ച് ഇസിയു റീപ്രോഗ്രം ചെയ്യുമ്പോൾ എമിഷൻ പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.
Leave a Reply
You must be logged in to post a comment.