Gold Smuggling Cases l Today kerala News l യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതായി പരാതി
യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതായി പരാതി
കോഴിക്കോട്: ഗള്‍ഫില്‍നിന്നും കേരളത്തിലേക്ക് മടങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതായി പരാതി.വിമാനത്താവളത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം എല്‍പ്പിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.എന്നാല്‍ ഇതിന് ഇവര്‍ വഴങ്ങിയില്ല.
ബഹ്‌റയ്ന്‍ വിമാനത്താവളത്തില്‍ നിന്ന് നല്‍കിയ സ്വര്‍ണം എത്തിച്ച് നല്‍കാത്തതിന് കൊടുവള്ളി സ്വദേശികളായ സലീം, മുഹമ്മദ് എന്നിവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായി യുവതി പറയുന്നു.
Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
25 പവന്‍ സ്വര്‍ണം നാട്ടില്‍ എത്തിച്ച് നല്‍കിയാല്‍ വിമാനടിക്കറ്റ് എടുത്തു നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ യുവതിയെ സമീപിച്ചത്.എന്നാല്‍ 25 പവന്‍ സ്വര്‍ണമാണെങ്കില്‍ കൊണ്ടുവരാന്‍ ഇവര്‍ തയ്യറായിരുന്നതായും പറയുന്നു.എന്നാല്‍ ഇവര്‍ ഏല്‍പ്പിച്ചത് പവനിലേറെ തൂക്കാന്‍ വരുന്ന സ്വര്‍ണ്ണമാരുന്നു.
ഇത് കൊണ്ടുവരുന്നത് അപകടമാണെന്ന് കരുതിയ ഇവര്‍ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് പോരുകയായിരുന്നു.ചാപ്പനങ്ങാടി സ്വദേശിനിയായ യുവതി ബഹ്‌റനില്‍ ഹൗസ് മെയ്ഡായി ജോലി ചെയ്യുകയാണ്.വിവരങ്ങളെല്ലാം കാണിച്ച് യുവതി കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കി.
Leave a Reply