പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്

പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്

ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്. കണ്ഠരര് മോഹനരര് ഭാര്യയുമായി ചേര്‍ന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്ന് ആരോപിച്ചാണ് മാതാവ് ദേവകി അന്തര്‍ജനം ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദേവകി നല്‍കിയ ഹര്‍ജി ഈ മാസം 26ന് മധ്യസ്ഥ ചര്‍ച്ചക്ക് ഹൈകോടതി മാറ്റി.

ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യകൂടിയാണ് ദേവകി. ഫെഡറല്‍ ബാങ്ക് ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ 1998 ജൂലൈ 25 മുതല്‍ താനും ഭര്‍ത്താവും ചേര്‍ന്ന് കൈകാര്യം ചെയ്തിരുന്ന സംയുക്ത അക്കൗണ്ട് ധനലക്ഷ്മി ബാങ്കിലേക്ക് താനറിയാതെ മാറ്റിയെന്നുള്‍പ്പെടെ ആരോപണങ്ങളുന്നയിച്ചാണ് ഹര്‍ജി.

തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയുകയും ചെയ്തതായി ദേവകി അന്തര്‍ജനം ആരോപിച്ചു.

ഇപ്പോള്‍ തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. 83 വയസ്സുള്ള രോഗിയായ തനിക്ക് ബാങ്കില്‍ കയറിയിറങ്ങാന്‍ കഴിയാത്തതിനാല്‍ ഇടപാടുകള്‍ നടത്താന്‍ മൂത്ത മകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മകന്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും അമ്മ പറയുന്നു.

കണ്ഠരര് മഹേശ്വരരുടെ സംസ്‌കാരച്ചടങ്ങുകള്‍ തന്റെ ഉടമസ്ഥതയിലെ സ്ഥലത്ത് നടത്താന്‍ മോഹനരരും ഭാര്യയും അനുവദിച്ചില്ല. സംഭവത്തില്‍ തിരുവനന്തപുരം ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment