അമ്മയുടെ സുഹൃത്തായ ഗവണ്മെന്റ് ഡോക്ടര്‍ മര്‍ദിച്ചതായി 11 വയസ്സുകാരന്റെ പരാതി
അമ്മയുടെ സുഹൃത്തായ ഗവണ്മെന്റ് ഡോക്ടര്‍ മര്‍ദിച്ചതായി 11 വയസ്സുകാരന്റെ പരാതി
കൊച്ചി: അമ്മയുടെ സുഹൃത്തായ ഗവൺമെന്‍റ് ഡോക്ടർ തന്നെ മർദിച്ചതായി പതിനൊന്ന് വയസ്സുകാരൻ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. മർദ്ദനം സഹിക്കാനാകാതെ താൻ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു എന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. ആദര്‍ശിനെതിരെയാണ് പരാതി.
വീട്ടിൽ നിന്നറങ്ങിയോടിയ കുട്ടിയോട് കാര്യങ്ങൾ തിരക്കിയ അയൽവാസി മുഖേനെയാണ് കുട്ടി ചൈൽഡ് ലൈനിന് മുന്നിലെത്തിയത്. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസെത്തി കുട്ടിയിൽ നിന്ന് മൊഴിയെടുത്തു.കുട്ടിയുടെ അമ്മയ്ക്കും ഡോക്ടര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ്സെടുത്തു.
Leave a Reply