ഒറ്റ ചാർജിൽ കോനയോടും 470കിമീ….

വരുന്ന 2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്‍നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമ്മാതാക്കൾ എത്തുന്നുണ്ട്.

ഈ നിരയിലേക്ക്​ കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നതും വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെതുമായ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഈ വര്‍ഷം നിരത്തിലെത്തുമെന്ന് കരുതുന്ന വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും ക്യാമറയില്‍ കുടുങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.

തമിഴ്നാട്ടിൽ ചെന്നൈയിലെ ശ്രീപെരുമ്പതൂരിലെ ഹൈവേയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്തവണ ക്യാമറയില്‍ പതിഞ്ഞത്. മൂടിക്കെട്ടിയ നിലയിലാണ് വാഹനം. മുമ്പ് ദില്ലിയില്‍ നിന്നും പരീക്ഷണയോട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇക്കാല്ലം രണ്ടാം പകുതിയിൽ തന്നെ കോന ഇന്ത്യയിൽ അരങ്ങേറുമെന്ന് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ വൈ കെ കൂവും എച്ച് എം ഐ എൽ വൈസ് പ്രസിഡന്റ്(കോർപറേറ്റ് അഫയേഴ്സ്) ബി സി ദത്തയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വൈദ്യുത വാഹന ഉൽപ്പാദനം കൂടി മുൻനിർത്തി 7,000 കോടി രൂപയുടെ നിക്ഷേപമാണ് ശ്രീപെരുംപുത്തൂരിലെ ശാലയിൽ ഹ്യുണ്ടേയ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ വിപണിയില്‍ 37.495 ഡോളറാണ് ഹ്യൂണ്ടായ് കോനയ്ക്കുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഇരുപത്തിയാറ് ലക്ഷത്തോളം രൂപയ്ക്ക് ഹ്യൂണ്ടായ് കോന ലഭ്യമായേക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*