Congo Fever in Kerala l Congo Fever Prevention l Congo Fever Treatment l കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍
കോംഗോ പനി ആശങ്ക; തൃശൂരില്‍ മലപ്പുറം സ്വദേശി ചികിത്സയില്‍
തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. കോംഗോ പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാൾ ചികില്‍സയില്‍.സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത്.രോഗം ബാധിച്ച മൃഗങ്ങളിലുള്ള ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.യുഎഇ യില്‍ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായാത്.
നാട്ടിലെത്തിയ ശേഷം രോഗം ഭേദമാകാത്തതിനെതുടര്‍ന്ന് തൃശൂരില്‍ ചികിത്സ തേടുകയായിരുന്നു. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഇവയുടെ ശരീരത്തില്‍ നിന്നുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്നതാണ് കോംഗോ പനി. തൃശ്ശൂരില്‍ ചികിത്സയിലുള്ള ആളുടെ രക്ത സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
പനി,മസിലുകള്‍ക്ക് കടുത്ത വേദന,നടുവേദന,തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച ആളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴിയും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരാം.
Leave a Reply
You must be logged in to post a comment.