തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളെ കരണത്തടിച്ച് ഖുശ്ബു

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു കരണത്തടിച്ചു. ബുധനാഴ്ച ബംഗളൂരുവിലെ ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സ്ഥാനാര്‍ഥി റിസ്വാന്‍ അര്‍ഷാദിനായി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം.

പ്രചരണ സ്ഥലത്ത് നിന്ന് ശാന്തിനഗര്‍ എംഎല്‍എ എന്‍ എ ഹാരിസിനും ബെഗളൂരു സെന്‍ട്രലിലെ സ്ഥാനാര്‍ഥി റിസ്വാന്‍ അര്‍ഷാദിനും ഒപ്പം കാറില്‍ കയറാന്‍ നീങ്ങിയ ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളെ അടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം തന്നെ മോശമായി സ്പര്‍ശിച്ചപ്പോള്‍ തിരിച്ചു നോക്കി. മുന്നോട്ടു പോവുന്നതിനിടെ രണ്ടാമതും ഇത് ആവര്‍ത്തിച്ചപ്പോഴാണ് മുഖത്തടിച്ചതെന്ന് ഖുശ്ബു വ്യക്തമാക്കി.

സംഭവത്തെത്തുടര്‍ന്ന് ആക്രമിച്ചയാളെ ഉടന്‍ തന്നെ പോലീസ് ഇടപെട്ട് നീക്കി. ഇത്തരമൊരു സംഭവമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നും ആരാണ് ഇത് ചെയ്തതെന്ന് അറിയില്ലെന്നും റിസ്വാന്‍ അര്‍ഷദ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചുവെന്നും ഇന്ദിരാ നഗര്‍ പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply