ചെന്നിത്തലയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ നേതാവിന് മറു ഗ്രൂപ്പുകാരുടെ മര്‍ദനം

ചെന്നിത്തലയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ നേതാവിന് മറു ഗ്രൂപ്പുകാരുടെ മര്‍ദനം

രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങുന്നതിനിടെ കോണ്‍ഗ്രസ് നേതാവിനുനേരെ കൂട്ടമര്‍ദ്ദനം. പത്തോളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദനം.

ഐ ഗ്രൂപ്പ് നേതാവും കോണ്‍ഗ്രസ് കാട്ടൂര്‍ ബ്‌ളോക്ക് വൈസ് പ്രസിഡന്റുമായ ബിബിന്‍ തുടിയത്തിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിനു പിന്നില്‍ ഐ ഗ്രൂപ്പ് നേതാവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം എസ് അനില്‍കുമാറിന്റെ ഓഫീസ് ജീവനക്കാരനായ അരുണ്‍ജിത്തിന്റെ സംഘമാണെന്നാണ് ആരോപണം.

അനില്‍കുമാര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ നേതാവിന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് ബിബിന്‍ കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഇരിങ്ങാലക്കുട നടവരമ്പില്‍ കോളനി റോഡിലായിരുന്നു. പൊതുയോഗം കഴിഞ്ഞ് രാത്രി എട്ടരയോടെ കോളനിറോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു ബിബിന്‍ ആക്രമിക്കപ്പെട്ടത്.

ബിബിനെ ഉടര്‍തന്നെ തൃശൂരില്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ധ ചികില്‍സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment