പ്രദേശിക കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

പ്രദേശിക കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

പ്രാദേശിക വനിതാ കോണ്‍ഗ്രസ് നേതാവിനെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരിച്ച വിജയ റെഡ്ഡി സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയാണ്.

വിശാഖപട്ടണത്താണ് സംഭവം. തിങ്കളാഴ്ച രാവിലെ കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്. 200 ഗ്രാമുള്ള സ്വര്‍ണമാലയും മറ്റ് ചില ആഭരണങ്ങളും ഫ്‌ലാറ്റില്‍ നിന്നും മോഷണം പോയിട്ടുണ്ട്.

പൊലീസ് അന്വേഷണത്തില്‍ ഇവരുടെ ഫ്‌ലാറ്റ് വാങ്ങാന്‍ ഒരു യുവതിയും യുവാവും വിജയയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇവര്‍ ഫ്ളാറ്റിന് 1.30 കോടി രൂപ വില പറഞ്ഞിരുന്നു.

ജോലിയുടെ ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോവുകയാണെന്ന് തിങ്കളാഴ്ച രാവിലെ വിജയ ഭര്‍ത്താവിന് സന്ദേശം അയച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ഭര്‍ത്താവ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അന്ന് മറ്റൊരു വീട്ടില്‍ കിടന്നുറങ്ങി.

അടുത്ത ദിവസവും വീട് തുറക്കാതിരുന്നതിനാല്‍ ബന്ധുവിന്റെ കയ്യിലുള്ള മറ്റൊരു താക്കോലുപയോഗിച്ച് ഫ്‌ലാറ്റ് തുറന്നപ്പോള്‍ വിജയയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment