കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയില്‍

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയില്‍

കോണ്‍ഗ്രസ് വനിതാ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മ പഡകാനൂരയുടെ മൃതദേഹം കൃഷ്ണാ നദിയിലാണ് കണ്ടെത്തിയത്. രേഷ്മയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.

ജെ.ഡി.എസിന്റെ മുന്‍ ജില്ലാ പ്രസിഡന്റാണ് രേഷ്മ. രേഷ്മയെ കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അജ്ഞാതര്‍ രേഷ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരു ന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി രേഷ്മ എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവിന്റെ കൂടെ കാറില്‍ സഞ്ചരിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment