രാഹുലിന്റെ രാജി: എഐസിസി ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവര്‍ത്തകന്‍

രാഹുലിന്റെ രാജി: എഐസിസി ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി എഐസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യ ശ്രമം.

രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എഐസിസി ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചത്.

രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരാണെന്ന് രാഹുലുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply