വിശ്വാസങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ല; സുപ്രീംകോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസ് മല്‍ഹോത്ര
വിശ്വാസങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ല; സുപ്രീംകോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസ് മല്‍ഹോത്ര
ശബരിമലയില്‍ പ്രായേഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ചരിത്രവിധി പ്രഖ്യാപിച്ച സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലെ നാലു പേര്‍ ഏകാഭിപ്രായം കൈക്കൊണ്ടപ്പോള്‍ ബെഞ്ചിലെ ഏക സ്ത്രീ പ്രാതിനിധ്യമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു.
മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ശബരിമല ക്ഷേത്രത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്. അക്കാര്യം വിധിയില്‍ പരിഗണിക്കണമെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കിയത്.
മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ല. ആഴത്തില്‍ വേരുറപ്പിച്ച മതവിശ്വാസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കനുസൃതമായി മാറ്റിയെഴുതാവുന്നതല്ല എന്ന് വിധി ന്യായത്തിനിടെ അവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഏതെങ്കിലും മതവിഭാഗം ആചാരാനുഷ്ഠാനങ്ങളില്‍ വ്യക്തമായ ധാരണയും രീതിയും തുടര്‍ന്നു പോരുന്നുവെങ്കില്‍ അത് നിലനില്‍ക്കുന്ന തരത്തിലാവണം കോടതി തീരുമാനമെടുക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply