കണ്ണൂരില്‍ കെട്ടിടം കരാറുകാരന്‍ ആശുപത്രിയുടെ മുകളില്‍ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കെട്ടിടം കരാറുകാരന്‍ ആശുപത്രിയുടെ മുകളില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

കെ.കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ മുകളിലാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ.കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ 1.40 കോടിരൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ഭാര്യാ സഹോദരന്‍ പറഞ്ഞു.

ഈ പണം ലഭിക്കുന്നത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനുശേഷം ജോയിയെ കാണാതാവുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജോയിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment