ദുബായ് പോലീസ് ഇനി പറന്ന് വരും…ജാഗ്രതൈ !
ദുബായ് പോലീസ് ഇനി പറന്ന് വരും…ജാഗ്രതൈ ! Dubai Police flying bike patrol
Dubai Police flying bike patrol എന്നും പുതുമയും വത്യസ്തതയും കൊണ്ട് അതിശയിപ്പിക്കുന്നവരാന് ദുബായ് പോലീസ്. ജയിംസ് ബോണ്ട് സിനിമകളെ പോലും വെല്ലുന്ന അത്യാധുനിക ആഡംബര വാഹനനിര തന്നെയുണ്ട് ദുബായ് പോലീസിന്‍റെ കയ്യില്‍. ലംബോര്‍ഗിനി അവന്റഡോര്‍, ഔഡി R8 V10, ബുഗാട്ടി വെയ്‌റോണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77,നിസാന്‍ GTR ഇതൊക്കെ സംരക്ഷിച്ച് കൊണ്ടുനടക്കുന്നത് കണ്ടാല്‍ അതിശയം തോന്നും.
ആഡംബര നഗരമായ ദുബായില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപായുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പരിശോധിക്കാന്‍ ദുബായ് പോലീസിന് പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. ഇനി ദുബായ് പോലീസിന് ഇത്തരം ആശങ്കകള്‍ വേണ്ട. ദുബായ് പോലീസിന് കൂട്ടായി ഇനി പറക്കും ബൈക്കുകള്‍ തയ്യാര്‍.
സ്‌കോര്‍പിയന്‍ 3 എന്ന്‍ പേരിട്ടിരിക്കുന്ന പറക്കും ബൈക്കിന് പിന്നില്‍ റഷ്യന്‍ കമ്പനിയായ ഹോവര്‍സര്‍ഫാണ്. കാഴ്ച്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റെയും സങ്കരയിനം. അതേസമയം ദുബായ് പോലീസിന് വേണ്ടി മാത്രമാണ് കമ്പനി പറക്കും ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്.
Leave a Reply