അടുത്ത ആഴ്ച മുതൽ എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിക്കും

അടുത്ത ആഴ്ച മുതൽ എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിക്കും

എറണാകുളം : കോവിഡ് 19 പരിശോധനയും ചികിത്സയും കൂടുതൽ ഫലപ്രദമാക്കാൻ ജില്ലയിൽ അടുത്ത ആഴ്ച മുതൽ എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിക്കും. 

ഡോക്ടർ, നഴ്‌സ്‌ തുടങ്ങിയവർ വാഹനത്തിൽ ഉണ്ടായിരിക്കും.  അടിയന്തര ചികിത്സ ഉറപ്പാക്കുക,  കോവിഡ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. 

കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല കോവിസ് അവലോകന യോഗത്തിലാണ് പുതിയ മെഡിക്കൽ ടീമിന്റെ പ്രവർത്തനം തുടങ്ങാൻ തീരുമാനമായത്.

ജില്ലയിൽ പുതിയ ആർ. ടി. പി. സി. ആർ മെഷീൻ എറണാകുളം പബ്ലിക് ഹെൽത്ത്‌ ലാബിൽ സ്ഥാപിച്ചിട്ടുണ്ട്.  പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ടെസ്റ്റ്‌ റൺ അടുത്തയാഴ്ച്ച നടക്കും. 

ഒരാഴ്ചക്ക് ശേഷം മെഷീൻ സാമ്പിൾ പരിശോധനക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ദിവസേന പരമാവധി 200 സാമ്പിളുകൾ പുതിയ മെഷീനിൽ പരിശോധിക്കാൻ സാധിക്കും. ഇതോടെ ജില്ലയിൽ പരിശോധന കൂടുതൽ വേഗത്തിൽ ആക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*