പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്റര്‍

പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്റര്‍

പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിംഗ് നല്‍കുന്നതിന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്രയും വേഗം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ സേവനം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1800 ഓളം പേര്‍ പ്രയോജനപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരും പോലീസ് വകുപ്പിലെ മറ്റു ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്.

ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് ഹാറ്റ്‌സ് (Help and Assistance To combat Stress in police officers-HATS) എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി ക്യാമ്പില്‍ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ സൗകര്യം ഉള്ളത്. ഈ സമയത്തിനു ശേഷവും അവധിദിവസങ്ങളിലും ആവശ്യമുള്ള പക്ഷം കൗണ്‍സലറുടെ സേവനം ലഭ്യമായിരിക്കും.

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എത്ര ദിവസത്തെ കൗണ്‍സലിംഗ് ആവശ്യമാണെന്ന് തീരുമാനിക്കുകയും അക്കാര്യം പരാതിക്കാരന്റെ ഓഫീസിനെ അറിയിച്ച് അനുമതി വാങ്ങുകയും ചെയ്യും.

ജോലിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കൂടാതെ പുകവലി, മദ്യപാനം, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സലിംഗും ഇവിടെ നടത്തിവരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ സേവനം ലഭ്യമാണ്.

പരിചയസമ്പന്നരായ സൈക്കോളജിസ്റ്റിന്റെയും കൗണ്‍സലറുടെയും സേവനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്‌ട്രെസ് റിലാക്‌സേഷന്‍ കൗണ്‍സലിംഗ്, പ്രോഗ്രസീവ് മസില്‍ റിലാക്‌സേഷന്‍ തെറാപ്പി, ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, മെമ്മറി ടെസ്റ്റ്, ഐ.ക്യൂ ടെസ്റ്റ്, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകള്‍ എന്നിവ ഇവിടെ ലഭ്യമായ സൗകര്യങ്ങളില്‍ ചിലതാണ്.

കൗണ്‍സലിംഗ് കഴിഞ്ഞ് പോകുന്നവരെ കൃത്യമായ ഇടവേളകളില്‍ വിളിച്ച് സുഖവിവരം തിരക്കി ആവശ്യമുള്ള കേസുകളില്‍ വീണ്ടും കൗണ്‍സലിംഗ് നടത്താനും സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 9495363896.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*