ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

പുത്തന്‍വേലിക്കരയിലും പരിസര പ്രദേശങ്ങളില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍.

വിദേശ രാജ്യമായ ട്രിനിഡാഡ്, ആന്റ് ടുബാഗോ, അര്‍മേനിയ, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പറ്റിച്ച് കോടികള്‍ കൈക്കലാക്കിയ പുത്തന്‍വേലിക്കര താണിയത്ത് വീട്ടില്‍ മനോജ് (42), ഭാര്യ സവിത മനോജ് (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍. ആര്‍. നായര്‍ IPS, ആലുവ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് വിദ്യാധരന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം പുത്തന്‍വേലിക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്. അനില്‍കുമാര്‍, പൊലീസുകാരായ CPO ഷെറിന്‍, അനൂപ്, WCPO അപര്‍ണ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇനിയും കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment